മുംബൈ: ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളുടെ ശമ്പള പാക്കേജുകൾ 40 ശതമാനം ഇടിവ്. ഒരു വർഷം മുമ്പുണ്ടായിരുന്ന പ്രതിവർഷം ഒരു കോടി രൂപ എന്നതിൽ നിന്ന് 30-40 ശതമാനം കുറഞ്ഞുവെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകൾ റിപ്പോർട്ട് ചെയ്യുന്നു. ആഗോള മാക്രോ സാമ്പത്തിക തകർച്ചയും ഐടി മേഖലയിലെ മാന്ദ്യവുമാണ് ഇടിവിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൊവിഡ് കാലമായ 2021-22ൽ വൻതോതിലുള്ള റിക്രൂട്ട്‌മെൻ്റിനെ തുടർന്ന് കുറഞ്ഞ വേതന പാക്കേജുകൾ ഇപ്പോൾ സാധാരണമായി മാറുകയാണ്. എ സീരീസ് എ ഫണ്ടിംഗിന് ശേഷം പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളാണ് നിലവിൽ നിയമനങ്ങളിൽ ഭൂരിഭാഗവും നടത്തുന്നത്. ശമ്പളവേതന വ്യവസ്ഥകൾ വെട്ടിക്കുറച്ചതിന് പുറമെ രാജ്യത്തെ ഐടി കമ്പനികൾ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, റിക്രൂട്ട്‌മെൻ്റ് സേവനങ്ങൾ, എക്‌സിക്യൂട്ടീവ് സെർച്ച് എക്‌സിക്യൂട്ടീവുകൾ എന്നിവരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

