ആന്ധ്രപ്രദേശ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശിൽ പ്രചാരണ ഉപകരണമായി കോണ്ടം. സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പാക്കറ്റുകൾ പൊതുജനങ്ങൾക്കിടയിൽ വിതരണം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കറ്റുകളാണ് വിതരണം ചെയ്യ്തത്. പ്രചരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിതരണം ചെയ്ത കിറ്റിലാണ് കോണ്ടം പാക്കറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.
വീഡിയോയിൽ, ടിഡിപി പ്രവർത്തകനെന്ന് കരുതപ്പെടുന്ന ഒരാളോട് എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിക്കുന്നുണ്ട്. നിരവധി കുട്ടികൾ ഉണ്ടെങ്കിൽ കൂടുതൽ പണം വിതരണം ചെയ്യേണ്ടി വരുമെന്നും അതിനാലാണ് ഈ ഗർഭനിരോധന ഉറ വിതരണം ചെയ്യുന്നതെന്നുമാണ് നൽകുന്ന മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ വീടുവീടാന്തരം കയറി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
https://twitter.com/Deccan24x7/status/1760200207046967423
Discussion about this post