The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Sports

ഭൂമിയിലെ സ്വര്‍ഗത്തിൽ ക്രിക്കറ്റ് ദൈവത്തിന്റെ ബാറ്റിങ്

NewzOn Desk by NewzOn Desk
Feb 22, 2024, 04:43 pm IST
in Sports
FacebookWhatsAppTwitterTelegram

കശ്‌മീര്‍: ഭൂമിയിലെ സ്വര്‍ഗമായ കശ്‌മീരിന്‍റെ സൗന്ദര്യവും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് മാസ്‌മരികതയും ഒത്തുചേർന്ന് ഒരു കാഴ്ച. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഇടങ്ങളിലൊന്നായ കശ്‌മീരില്‍ നാട്ടുകാരായ യുവാക്കൾക്കൊപ്പം നടുറോഡില്‍ ബാറ്റ് ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കര്‍. കശ്‌മീര്‍ സന്ദര്‍ശനത്തിലെ ക്രിക്കറ്റ് കളിയുടെ വീഡിയോ ആരാധകര്‍ക്കായി സച്ചിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യ്തു. ജമ്മു കശ്‌മീരിലെ ഗുൽമർഗ് സന്ദർശനത്തിനിടെയാണ് സംഭവം.

കാറില്‍ നിന്ന് നേരെയിറങ്ങി സച്ചിന്‍ ബാറ്റ് ഏറ്റെടുക്കുകയായിരുന്നു. തന്‍റെ തലമുറയിലെ ലോകോത്തര ബൗളര്‍മാരെയെല്ലാം നിഷ്കരുണം പായിച്ച ചരിത്രമുള്ള സച്ചിന്‍ എല്ലാ പന്തും അനായാസം നേരിട്ടു. തന്‍റെ ട്രേഡ്‌മാര്‍ക്ക് സ്ട്രൈറ്റ് ഡ്രൈവ് തന്നെയായിരുന്നു ഇതിലെ ഹൈലൈറ്റ്. ബാറ്റ് തലതിരിച്ചു പിടിച്ച് പിടി കൊണ്ട് പന്തടിച്ചു തെറിപ്പിച്ച് സച്ചിന്‍ നാട്ടുകാരെ വിസ്‌മയിപ്പിച്ചു.

‘ക്രിക്കറ്റ് ആന്‍ഡ് കശ്‌മീര്‍: എ മാച്ച് ഇന്‍ ഹെവന്‍’ എന്ന തലക്കെട്ടോടെയാണ് സച്ചിന്‍റെ വീഡിയോ പങ്കു വച്ചത്. ഗുൽമർഗിലെ യുവാക്കള്‍ക്കൊപ്പം ബാറ്റ് ചെയ്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവരുമായി കുശലം പങ്കിടുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്നുണ്ട്. സച്ചിനായി കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. ഗുല്‍മര്‍ഗിലെ യുവാക്കള്‍ക്ക് മറക്കാനാവാത്ത അനുഭവമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഒപ്പമുള്ള ക്രിക്കറ്റ്. കശ്മീരിലെ ബാറ്റ് നിര്‍മാണ കേന്ദ്രങ്ങളിലൊന്നില്ലും സച്ചിന്‍ സന്ദര്‍ശിച്ചു.

Tags: jammu and kashmirkashmir cricketMAINSachinSachin Tendulkkar
ShareSendTweetShare

Related News

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത്  ഒരുപിടി റെക്കോഡുകൾ

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത് ഒരുപിടി റെക്കോഡുകൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

Discussion about this post

Latest News

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies