ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ മഞ്ഞുവീഴ്ചയില്‍ ഒരു വിദേശ വിനോദസഞ്ചാരി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഹിമപാതത്തില്‍ നിന്ന് അഞ്ചു വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഗുൽമാർഗിലെ സ്‌കീ റിസോർട്ടിലാണ് സംഭവം. കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷപ്പെടുത്തിയ അഞ്ചുപേര്‍ക്ക് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായതെന്ന് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഗുല്‍മാര്‍ഗില്‍ ശൈത്യകാല മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിമപാതമുണ്ടായത്. പ്രദേശവാസികളുടെ സഹായമില്ലാതെ വിദേശികൾ ഒറ്റയ്ക്കു സ്‌കൈയിങ്ങിനു ശ്രമിച്ചതും അപകട കാരണമായെന്നാണു സൂചന. സൈന്യവും ജമ്മു കശ്മീർ ഭരണകൂടത്തിന്റെ പട്രോളിംഗ് സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കശ്മീരിൽ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. താഴ്വരയിലെ കുന്നിൻ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വലിയതോതിലുള്ള മഞ്ഞു വീഴ്ചയുണ്ടാകുന്നുണ്ട്. പ്രദേശത്ത് ഇനിയും ഹിമപാതം രൂപപ്പെട്ടേക്കാമെന്നാണു വിവരം.
Discussion about this post