The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ, തൃശൂരിൽ സുനിൽകുമാർ, മാവേലിക്കര അരുൺകുമാർ; സിപിഐ സ്ഥാനാർഥികളായി

Neethu Newzon by Neethu Newzon
Feb 22, 2024, 07:57 pm IST
in Kerala
FacebookWhatsAppTwitterTelegram

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സംസ്ഥാന കൗണ്‍സിലില്‍ അന്തിമ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ വയനാട്ടില്‍ ആനി രാജയെയാണ് സിപിഐ കളത്തിലിറക്കുന്നത്.

ത്രികോണപോരാട്ടത്തിന് തയാറെടുക്കുന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറും സംവരണ മണ്ഡലമായ മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും പ്രഖ്യാപനം 26-ന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷമായിരിക്കും.

കോൺഗ്രസ് നേതാവ് ശശി തരൂർ നാലാം അങ്കത്തിനൊരുങ്ങുന്ന തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ആലോചന നേരത്തെ തന്നെ സിപിഐയിൽ സജീവമായിരുന്നു. ഇതാണ് തിരുവനന്തപുരത്തിന്റെ മുൻ എം പി കൂടിയായ പന്ന്യൻ രവീന്ദ്രനിലേക്ക് എത്തിയത്. എന്നാൽ ഇനിയൊരു മത്സരത്തിനില്ലെന്ന നിലപാടിൽ പന്ന്യൻ ഉറച്ചനിന്നു. ഒടുവിൽ സംസ്ഥാന-ദേശീയനേതൃത്വം സമ്മർദം ശക്തമാക്കിയതോടെയാണ് പന്ന്യൻ മത്സരത്തിന് തയാറായതെന്നാണ് വിവരം. പി കെ വാസുദേവൻ നായരുടെ പിൻഗാമിയായി 2005ലെ ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ രവീന്ദ്രൻ ലോക്‌സഭയിലെത്തുന്നത്.
കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പുറത്തുവന്നിരുന്നു. അഞ്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്കിനെയും ആലത്തൂരില്‍ കെ രാധാകൃഷ്ണനെയും പാലക്കാട്ട് എ വിജയരാഘവനെയും കോഴിക്കോട്ട് എളമരം കരീമിനെയും വടകരയില്‍ കെകെ ശൈലജയെയും കണ്ണൂരില്‍ എം വി ജയരാജനെയും അവതരിപ്പിക്കുന്നതിലൂടെ, കഴിഞ്ഞ തവണ കൈവിട്ട കേരളം എന്തുവില കൊടുത്തും പിടിക്കാനുറപ്പിച്ചാണ് സിപിഎം തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

കൊല്ലത്ത് നിലവിലെ എംഎല്‍എ മുകേഷിനെ ഇറക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായി രണ്ടു തവണ കൊല്ലത്തുനിന്ന് നിയമസഭയിലെത്തിയ മുകേഷിന്റെ ജനസ്വീകാര്യത ലോക്‌സഭയിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ആലപ്പുഴയില്‍ നിലവിലെ എംപി എ എം ആരിഫും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും ആറ്റിങ്ങലില്‍ വി ജോയിയും മത്സരിക്കും.

Tags: CpiCPI CandidatesMAIN
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies