കോഴിക്കോട്: സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടിവി സത്യനാണ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയ പുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് സത്യന് വെട്ടേറ്റത്. പെരുവട്ടൂർ ക്ഷേത്ര ഉത്സവം നടക്കുന്നതിനിടയിലാണ് സിപിഎം നേതാവിന് വെട്ടേറ്റത്. ഗാനമേള നടക്കുന്നതിനിടെയായിരുന്നു അക്രമം.
സംഭവത്തിൽ ഒരാളെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെരുവട്ടൂർ പുറത്തോന അഭിലാഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത് . കൊലപാതക കാരണം വ്യക്തമല്ല. രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. സത്യന്റെ അയൽവാസിയാണ് അഭിലാഷ് എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ സിപിഎം അനുഭാവിയാണെന്നും പ്രദേശവാസികൾ അഭിപ്രായപ്പെടുന്നുണ്ട്
രാഷ്ട്രീയ വിഷയമല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ആരാണ് സംഘർഷത്തിന് പിന്നിൽ എന്ന് വ്യക്തമല്ല . പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ത്രീകരിച്ചു പരിശോധന നടത്തുകയാണ് .യാതൊരു വിധ സംഘർഷവും സ്ഥലത്ത് നിലനിന്നിരുന്നില്ല.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . അതെ സമയം കൊയിലാണ്ടിയിൽ നാളെ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും
Discussion about this post