കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ. കൃത്യവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഐഎം മുൻ പ്രവർത്തകനാണ് എന്നാണ് സൂചന.
പാർട്ടി മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും നഗരസഭയിലെ മുൻ ഡ്രൈവറുമായ അഭിലാഷ് ആണ് പൊലീസിൽ കീഴടങ്ങിയതെന്നാണ് വിവരം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായാണ് സൂചന. സത്യനാഥനെ ആക്രമിക്കുമ്പോൾ അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ. കൃത്യവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഐഎം മുൻ പ്രവർത്തകനാണ് എന്നാണ് സൂചന. പാർട്ടി മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും നഗരസഭയിലെ മുൻ ഡ്രൈവറുമായ അഭിലാഷ് ആണ് പൊലീസിൽ കീഴടങ്ങിയതെന്നാണ് വിവരം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായാണ് സൂചന. സത്യനാഥനെ ആക്രമിക്കുമ്പോൾ അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്. ലതികയാണ് സത്യനാഥന്റെ ഭാര്യ. സലിൽനാഥ്, സെലീന എന്നിവരാണ് മക്കൾ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Discussion about this post