ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു പോകുകയായിരുന്ന ബസിന് എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിൽ വച്ചാണ് തീപിടിച്ചത്. ഡീസൽ ടാങ്ക് ചോർന്നതാണ് കാരണമെന്നാണ് സൂചന. ബസ് പൂര്‍ണമായി കത്തിനശിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചു. തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന്‍ യാത്രക്കാരോടും പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബസില്‍ തീ ആളിപ്പടര്‍ന്നത്.
കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു. ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളത്ത് നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ തീ അണച്ചു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.
Discussion about this post