കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി സത്യന്റെ കൊലപാതകത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കൊലപാതകത്തിന് പിന്നിൽ പാർട്ടി പ്രശ്നങ്ങൾ അല്ലെന്നും,പ്രതി അഭിലാഷ് പാർട്ടി വിരുദ്ധൻ ആണെന്നും ഇപി ജയരാജൻ വ്യക്തമാക്കി
കൊലപാതകത്തിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. നവമാധ്യമങ്ങളിൽ ഇടപെടുന്ന രീതിയിൽ തന്നെ അഭിലാഷിന് ഇടതു വിരുദ്ധ മനോഭാവം ഉണ്ട് . പാർട്ടിയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നങ്ങളും അവിടെ നിലനിൽക്കുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി.
അതെ സമയം പാർട്ടിയുമായും, പാർട്ടി നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് പ്രതി അഭിലാഷ് എന്ന് കൊയിലാണ്ടിയിലെ സിപിഎം നേതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പാർട്ടിയിലെ നേതാക്കളുമായും മറ്റും ഉണ്ടായ വിദ്വേഷം ആണ് കൊലപാതകത്തിന് പിന്നിൽ എന്ന സൂചനയുമുണ്ട്.
പ്രാദേശിക വാട്സ്ആപ് ഗ്രൂപുകളിൽ അഭിലാഷ് നേതൃത്വത്തെ ശക്തമായി വിമർശിച്ചിരുന്നതായുള്ള വിവരങ്ങളും, ഇപ്പോൾ പുറത്തു വരുന്നുണ്ട്. കൊയിലാണ്ടി മേഖലയിൽ സിപിഎമ്മിന് വേണ്ടി നടന്ന അക്രമങ്ങളുടെ നേതൃ നിരയിൽ അഭിലാഷ് ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്

