ഹൈദരാബാദ്: തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിതയാണ് മരിച്ചത്. എക്‌സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. സംഗറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിലെ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം നടന്നത്. ഫെബ്രുവരി 13 ന്, മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ നൽഗൊണ്ടയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എക്‌സ്പ്രസ് വേയുടെ ഇടതുവശത്തുള്ള മെറ്റല്‍ ബാരിയറില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
മുന്‍ ബിആര്‍എസ് നേതാവ് ജി സായന്നയുടെ മകളാണ് നന്ദിത. 2023ലാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് കൻ്റോൺമെൻ്റിൽ നിന്ന് എംഎൽഎയായി ലസ്യ നന്ദിത തിരഞ്ഞെടുക്കപ്പെടുന്നത്. നന്ദിതയുടെ മരണത്തിൽ മുതിർന്ന ബിആർഎസ് നേതാവ് കെ.ടി രാമറാവു അനുശോചനം അയച്ചു.

