വട്ടം കൂടിയിരുന്ന് പണ്ട് പോയ യാത്രകളിലെ ചില സംഭവങ്ങൾ കൂട്ടുകാർ പങ്കുവെക്കുന്ന, അതേ അനുഭവം പകരുന്ന ഒരു രസികൻ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. വർഷങ്ങൾക്ക് മുൻപ് നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ജാ നേ മൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്‌ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ജനം നെഞ്ചിലേയത്.
കൊടൈക്കനാലിലെ ‘ഗുണ ഗുഹ’യില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം, കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്ന് മാത്രം 1.47 കോടി രൂപയുടെ പ്രീ-സെയില്‍സാണ് നേടിയത്. ഇത് ആരാധകര്‍ക്കിടയില്‍ ചിത്രത്തിനുള്ള വരവേല്‍പിനെയാണ് സൂചിപ്പിക്കുന്നത്.
സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങിയ താരങ്ങളാണ് സിനിമയെ നയിക്കുന്നത്. തിയ്യേറ്ററിലെത്തിയ ചിത്രം ഗംഭീര പ്രതികരണമാണ് നേടുന്നത്.
സിനിമയല്ല കണ്ടത്, മറിച്ച് തങ്ങളുടെ ജീവിതമായിരുന്നു എന്നാണ് ചിത്രം കാണാന്‍ തിയേറ്ററിൽ എത്തിയ ‘യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രതികരിച്ചത്. യഥാർത്ഥ സംഭവത്തിൽ എന്തൊക്കെയാണോ സംഭവിച്ചത് അതെല്ലാം തന്നെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് നടന്ന സംഭവങ്ങളെല്ലാം അതേ പോലെ റീ ക്രിയേറ്റ് ചെയ്‌തിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2006ലായിരുന്നു ചിത്രത്തിനടിസ്ഥാനമായ യഥാർത്ഥ സംഭവം. അതിന് ശേഷം പിന്നീട് ഒരിക്കലും കൊടൈക്കനാലിൽ യാത്ര പോയിട്ടില്ലെന്നും, 17 വർഷത്തിന് ഇപ്പുറം ചിത്രത്തിൻ്റെ പൂജാ ചടങ്ങിൽ പങ്കെടുക്കാനായാണ് കൊടൈക്കനാലിൽ എത്തിയതെന്നും അവർ പറഞ്ഞു.
അതേസമയം, യഥാർത്ഥ ജീവിതത്തിലേതിനെക്കാൾ തീവ്രത കുറച്ചാണ് ചിത്രത്തിൽ ചിത്രീകരിച്ചതെന്നും അവർ പറഞ്ഞു. കൊടൈക്കനാലിലെ പോലീസുകാരടക്കം മോശമായാണ് അന്ന് പെരുമാറിയതെന്നും അവർ ഓർക്കുന്നു. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ നേരിടുന്ന സംഭവ വികാസങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. യഥാർഥ സംഭവമായത് കൊണ്ട് തന്നെ വളരെയധികം തയാറെടുപ്പുകൾക്ക് ശേഷമാണ് ചിദംബരവും സംഘവും ചിത്രം നിർമ്മിച്ചിരിക്കുന്നത്.

