ഉദയ്പൂര്‍: പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് അച്ഛനും മകനും.ഇരുവരും ചേർന്ന് ബൈജൂസിന്റെ ഓഫീസിലെ ടിവി അഴിച്ചു കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. കഴിഞ്ഞദിവസം ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസില്ലാണ് നടന്ന സംഭവം.
പണം തിരികെ നല്കുമ്പോള് ടിവി തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് അച്ഛനും മകനും ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. ഇരുവരും ടിവി അഴിക്കുന്നതും വാതില്‍ തുറന്ന് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ ഓഫീസ് ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുമ്പോ റീഫണ്ട് നല്കിയാല് ടിവി തിരികെ നല്‍കാമെന്ന് ഇരുവരും പറയുന്നതും വീഡിയോയില്‍ കാണാം.
https://www.instagram.com/reel/C3XNhBttau3/?utm_source=ig_web_copy_link
ബൈജൂസിന്റ സേവനം ഇഷ്ടപ്പെടാത്തത് കൊണ്ട് പ്ലാന്‍ റദ്ദാക്കിയിരുന്നു. നല്കിയ തുക തിരിച്ചു നല്‍കാമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പണം തിരികെ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് നിരവധി തവണ ഓഫീസില്‍ എത്തിയെങ്കിലും പണം നല്കാന് അവര്‍ തയ്യാറായില്ല. ഇതോടെയാണ് ടിവി എടുത്ത് കൊണ്ടുപോകുന്നതെന്ന് പിതാവ് വ്തക്തമാക്കി. എന്നാൽ സംഭവത്തില്‍ കമ്പനിയോ ബൈജൂസ് ജീവനക്കാരോ ഇതുവരെ പ്രതികരിച്ചില്ല.
Discussion about this post