കൊച്ചി: മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് യു.ഡി.എഫ്. സർക്കാർ ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി. 2015-ൽ ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358 ഹെക്ടർ ഭൂമിയാണ് പള്ളിക്ക് പതിച്ചു നൽകിയത്. പള്ളിക്ക് ഭൂമി ദാനം ചെയ്തത് ചോദ്യം ചെയ്ത് ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്.
കണക്കുകൾ പ്രകാരം മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് വെറും 1,200 രൂപയ്ക്ക് കൈമാറിയത്. വിപണി വില നൽകിയാൽ മാത്രം ഭൂമി വിട്ടു നൽകിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ തുക നൽകി വാങ്ങാൻ തയാറാകുന്നില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി
ആദിവാസികളടക്കം വീട് വയ്ക്കുന്നതിന് 5 സെന്റ് ഭൂമിക്കു വേണ്ടി സർക്കാരിന് മുന്നിൽ കാത്തുനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഭൂമി ദാനങ്ങൾ നടക്കുന്നതെന്ന് കോടതി വിമർശിച്ചു.
Discussion about this post