ബാംഗളൂരു: തീർത്ഥാടകർ സഞ്ചരിച്ച ട്രെയിൻ കത്തിക്കുമെന്ന് ഭീഷണി. അയോധ്യയിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങുകയായിരുന്ന ട്രെയിൻ കത്തിക്കുമെന്നാണ് ഭീഷണി. കർണാടക ഹോസ്പെക്ട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് നാല് യാത്രികർ ഭീഷണി ഉയർത്തിയത്.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
അയോധ്യയിൽ നിന്നുമുള്ള ട്രെയിൻ ഹോസ്പെക്ട് സ്റ്റേഷനിലെത്തിയപ്പോൾ, റിസർവ്ഡ് കമ്പാർട്മെന്റിൽ കയറാൻ ശ്രമിച്ച നാല് യുവാക്കളും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റം ആണ് തീവെപ്പ് ഭീഷണിയിൽ കലാശിച്ചതെന്നാണ് വിവരം. ട്രെയിൻ, യാത്രക്കാരുടെ കുടുംബസ്വത്തല്ലെന്നും ട്രെയിൻ കത്തിക്കുമെന്നുമായിരുന്നു ഭീഷണി.
തീർത്ഥാടകർ ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചതോടെ പോലീസ് എത്തി പ്രതികളെ ജനറൽ കമ്പാർട്മെന്റിലേക്ക് മാറ്റി.വിവരമറിഞ്ഞെത്തിയ ജില്ലാ പോലീസ് മേധാവി സമരക്കാരുമായി ചർച്ച നടത്തുകയും, സംഭവത്തിൽ കേസെടുക്കാമെന്നും അക്രമികളെ നിയമ നടപടി വിധേയമാക്കുമെന്നും തീർത്ഥാടകർക്ക് ഉറപ്പ് നൽകി. തുടർന്നാണ് ട്രെയിൻ യാത്ര ആരംഭിച്ചത് . ഇതിനിടയിൽ ഭീഷണി മുഴക്കിയ നാല് യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ ഒരാളെ പോലീസ് പിടികൂടുകയായിരുന്നു
Discussion about this post