കൊച്ചി: കൊച്ചി സോഷ്യൽ ഫോറസ്ട്രി ഓഫീസ് നിർമാണത്തിനായി മരം വെട്ടാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി.
59 മരങ്ങൾ വെട്ടാനുള്ള നീക്കമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൊവാഴ്ച വരെ തടഞ്ഞത്. കൊച്ചി മേയർ അധ്യക്ഷനായ ട്രീ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് മരം മുറിക്കാൻ അനുമതി നൽകിയത്.
ഇടപ്പള്ളിയിലെ 96 സെൻറ് സ്ഥലത്ത് നിന്നാണ് 59 മരങ്ങൾ മുറിച്ചുമാറ്റാനുള്ള നീക്കം നടന്നത്. സംഭവത്തിൽ കൊച്ചി കോർപ്പറേഷനോടും വനംവകുപ്പിനോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടി.
Discussion about this post