തിരുവനന്തപുരം: മുസ്ലിം ലീഗുമായുള്ള പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി. ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ആവശ്യം പരിഹരിച്ചില്ലെങ്കിൽ അത് തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിന് അർഹത സർട്ടിഫിക്കറ്റ് അല്ല വേണ്ടതെന്നും കോൺഗ്രസിന്റെ ഐക്യം ശ്കതിപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ യു ഡിഎഫിൽ ഐക്യം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകാനാവുകയുള്ളു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും മുന്നണി രാഷ്ട്രീയത്തിൽ ഇതെല്ലാം സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വടകരയിൽ കെ കെ ഷൈലജ സ്ഥാനാർഥി ആകുന്നത് പ്രശനം അല്ല. ടിപി ചന്ദ്ര ശേഖരന്റെ കൊലയാളികളുടെ പാർട്ടി വടകരയിൽ ജയിക്കില്ലെന്നും കോൺഗ്രസ് 20 ൽ 20 ൽ സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച മുരളീധരന്‍, മകള്‍ക്കെതിരായ കേസില്‍ പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ക്കെതിരെ അന്വേഷണം വന്നപ്പോള്‍ മക്കളെ ന്യായീകരിക്കാന്‍ നിൽകാതെ കോടിയേരി അവധിയെടുത്ത് മാറിനിന്നത് ചൂണ്ടികാട്ടിയായിരുന്നു പ്രതികരണം.
അത് സമയെ മട്ടന്നൂരിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post