ലണ്ടൻ: ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് മലാല യൂസഫ്‌സായിക്കെതിരെ ആഞ്ഞടിച്ച് കശ്മീരി മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ യാന മിർ. യുകെ പാർലമെന്റിന്റെ ഡൈവേഴ്‌സിറ്റി അംബാസഡർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു യാനയുടെ പ്രതികരണം. ‘ഞാൻ മലാല യൂസഫ്സായി അല്ല’ എന്ന പരാമർശത്തോടെ ജമ്മു കശ്മീരിനു നേരെയുള്ള പാകിസ്‌താൻ്റെ കുപ്രചാരണങ്ങൾക്കെതിരെ നടത്തിയ യാന മിറിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
തീവ്രവാദ ഭീഷണിയെത്തുടർന്ന് രാജ്യം വിടേണ്ടി വന്ന മലാല യൂസഫ് സായിയല്ല താനെന്നും, തൻ്റെ രാജ്യമായ ഇന്ത്യയിൽ സ്വതന്ത്രയും സുരക്ഷിതയുമാണെന്നും മിർ തൻ്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. കശ്മീരിൽ ജനങ്ങൾ പ്രതിഷേധം നടത്തുന്നുണ്ടെന്ന അവരുടെ വാദം തെറ്റാണ്. ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചരണങ്ങളിൽ ആരും വീഴരുതെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം പ്രചരണങ്ങൾ നിർത്തണം. ഇന്ത്യൻ മണ്ണിനെ വിഭജനത്തിലൂടെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും യാന വ്യക്തമാക്കി.
‘‘ഞാൻ ഒരു മലാല യൂസഫ്സായി അല്ല. കാരണം ഇന്ത്യയുടെ ഭാഗമായ എന്റെ ജന്മനാടായ കശ്മീരിൽ ഞാൻ സുരക്ഷിതയും സ്വതന്ത്രയുമാണ്. ഞാനൊരിക്കലും എന്റെ മാതൃരാജ്യത്തിൽനിന്ന് ഓടിപ്പോയി നിങ്ങളുടെ രാജ്യത്ത് അഭയം തേടില്ല. എനിക്ക് ഒരിക്കലും മലാല യൂസഫ്‌സായി ആകാൻ കഴിയില്ല.’’എന്നാണ് യാന പ്രതികരിച്ചത്. യാന മിറിന്റെ ഓരോ വാക്കുകളും കയ്യടികളോടെയാണ് യുകെ പാർലമെന്റ് സ്വീകരിച്ചത്. അതേ സമയം യാനയുടെ യുകെ പാർലമെന്റിലെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്.
Discussion about this post