കണ്ണൂർ: മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിയിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ എഴുതാൻ മാധ്യമപ്രവർത്തകരെ മാനേജ്‌മെന്റ് നിർബന്ധിക്കുന്നുവെന്നും മാധ്യമങ്ങൾ നന്നാകില്ലെന്ന് അറിയാമെന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചത്. തുടർന്ന് നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂരിലെ ആദിവാസി, ദലിത് മേഖലയിലുളളവരുമായുള്ള മുഖാമുഖം പരിപാടിയിൽ നിന്നും മാധ്യമ പ്രവർത്തകരെ പുറത്താക്കി.
ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മാധ്യമ പ്രവർത്തകർ പുറത്ത് പോകണമെന്ന് പരിപാടിയുടെ അവതാരകൻ മൈക്കിലൂടെ ആവശ്യപ്പെട്ടത്. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നും മുഖ്യമന്ത്രിയുടെ ചോദിച്ചു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
അതേസമയം, പട്ടയ ലഭിക്കാത്തതും വന്യജീവി ശല്യം നേരിടുന്നതും ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭിക്കാത്തതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളായിരുന്നു തുടക്കത്തിൽ സംസാരിച്ചവർ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനിടയിലായിരുന്നു മാധ്യമ പ്രവർത്തകർ ഹാളിൽനിന്നു പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടത്.
ഈ ചർച്ചയിൽ ആദിവാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്തൊക്കെയെന്നും, അവരുടെ പ്രശ്നങ്ങളും മറ്റു ജനം അറിയണമെങ്കിൽ ഇവിടെ മാധ്യമപ്രവർത്തകർ വേണമായിരുന്നു. അവരില്ലാതെ മുഖാമുഖം നടത്തുന്നത് അപ്രായോഗികമാണെന്ന് പത്മശ്രീ ജേതാവ് കൂടിയായ ചെറുവയൽ രാമൻ പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് രാമന്റെ വാക്കുകൾ സ്വീരിച്ചത്.
Discussion about this post