ആലപ്പുഴ: മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
‘‘ലീഗ് ഒരു സീറ്റുകൂടി ചോദിക്കുന്നതിൽ തെറ്റില്ല. ശക്തമായ മത്സരം നടത്തുന്നതിന് വേണ്ടി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ടു പോകും. ചോദ്യങ്ങളും ചർച്ചകളുമുണ്ടാകും. പരസ്പരം വിട്ടുവീഴ്ച ചെയ്തുകൊണ്ടാണു മുന്നണി മുന്നോട്ടു പോകുക’’ കെ.സി.വേണുഗോപാൽ പറഞ്ഞു. മൂന്നാം സീറ്റ് ചോദിക്കാനുള്ള അർഹതയും അവകാശവും മുസ്‍ലിം ലീഗിനുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
അതേ സമയം പഞ്ചാബിൽ ആം ആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമില്ലെന്നും, എങ്കിലും പഞ്ചാബിൽ ‘ഇന്ത്യ’ മുന്നണി ജയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ‘ഇന്ത്യ’ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നോട്ട് പോവുകയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
Discussion about this post