ന്യൂയോര്‍ക്ക്: നിർണായക തീരുമാനവുമായി ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല. ഇതാണ് സേവനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഇവിടെ ഗൂഗിള്‍ വാലറ്റാണ് കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്.
അതേസമയം അമേരിക്കയില്‍ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ സേവനങ്ങള്‍ തുടരുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ’’ ഇന്ത്യയിലും സിംഗപ്പൂരിലും ലക്ഷക്കണക്കിന് പേരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഈ രാജ്യങ്ങളില്‍ തുടർന്ന് ഗൂഗിൾ പേ സേവനം ലഭ്യമാക്കും,’’ എന്ന് ഗൂഗിള്‍ അറിയിച്ചു.
അമേരിക്കയില്‍ നിലവില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ ജൂണിന് മുമ്പ് ഗൂഗിള്‍ വാലറ്റിലേക്ക് മാറണമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടാപ്പ്-ടു-പേയ്ക്ക് .ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകൾ, ഡെബിറ്റ് ഡിജിറ്റല്‍ ഐഡികൾ, പൊതു ട്രാന്‍സിറ്റ് പാസുകൾ എന്നിവയെല്ലാം ഗൂഗിള്‍ വാലറ്റിലും ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
Discussion about this post