കണ്ണൂർ: മലബാർ എക്സ്പ്രസിന്റെ എ.സി. കോച്ചിൽ നിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ച യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാർ. കണ്ണൂരിൽ ഇറങ്ങിയയാളുടെ ബാഗിൽ നിന്നും നാല് പുതപ്പും രണ്ട് തലയണയുറകളുമാണ് കണ്ടെത്തിയത്. തീവണ്ടിയിലെ ബെഡ്‌റോൾ ജീവനക്കാരാണ് ഇയാളെ പിടികൂടിയത്.
എ.സി. കോച്ചിൽ നിന്ന് പുതപ്പ് മുതൽ തലയണ വരെ മോഷണം പോകുന്നത് പതിവാണ്. ജെൻന്റെിൽമാൻ ചമഞ്ഞ് നടത്തുന്ന മോഷണങ്ങൾ നടത്തുന്നവരെ പിടിക്കുകയെന്നത് പ്രയാസമാണ്. ഇതരത്തിലുള്ള മോഷണം നടക്കുമ്പോൾ ബെഡ്‌റോൾ കരാർ ജീവനക്കാരുടെ കൈയിൽ നിന്നാണ് ഏജൻസി നഷ്ടപ്പെട്ട തുക പിടിക്കുന്നത്.
മലബാർ എക്സ്പ്രസ് ഉൾപ്പെടെ മംഗളൂരു ഡിപ്പോയിൽ നിന്നുള്ള അഞ്ച് തീവണ്ടികളിൽ മാത്രം ഒരുമാസം ശരാശരി 60 പുതപ്പുകളും 30-ലധികം തലയണയുമാണ് നഷ്ടമാകുന്നതെന്നാണ് കണകുക്കൾ ചൂണ്ടിക്കാട്ടുന്നത്. മോഷണം കൂടിയതിനാൽ പല വണ്ടികളിലും ഇപ്പോൾ ത്രീ ടയർ എ.സി. കോച്ചിൽ ടവ്വൽ നൽകാറില്ല.
Discussion about this post