കോഴിക്കോട്: വാര്‍ത്താസമ്മേളന വേദിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ. മുരളീധരന് എംപി. സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിലെ പ്രയോഗമാണെന്ന് മുരളീധരന് പറഞ്ഞു. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ ‘മൈ ഡിയര്‍’ എന്നു വിശേഷിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മാധ്യമങ്ങള്‍ പറയുന്നതു പോലെയാണെങ്കില്‍, കെ സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയില്‍ പറയുന്നൊരു വാചകമാണ്. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ ‘മൈ ഡിയര്‍’ എന്ന് വിശേഷിപ്പിക്കാം. മുഴുവന്‍ വാചകമാണ് പറഞ്ഞതെങ്കില്‍ അതു തമിഴില്‍ പറയുന്നതാണ്. അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. അതൊന്നും പാര്‍ട്ടിയുടെ വഴക്കിന്റെ ഭാഗമല്ല.’- മുരളീധരന് വ്യക്തമാക്കി.
ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ചും മുരളീധരന് പ്രതികരണം നടത്തി. ലീഗിന് വേണ്ടി ഭയങ്കരമായി കണ്ണീരൊഴുക്കുന്ന ജയരാജന് ആദ്യം ആര്‍ജെഡിയുടെ കണ്ണീര് തുടയ്ക്കട്ടെയെന്ന് മുരളീധരന് പരിഹസിച്ചു. അതേസമയം സീറ്റില്ലെങ്കിൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകളും ഉയർന്നു. ലീഗ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട്ട് നാളെ നിർണായക യോഗം ചേരും. കോൺഗ്രസുമായുള്ള ചർച്ച പോസിറ്റീവാണെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
Discussion about this post