പെര്‍ള: പിക്കപ്പ് വാനിന്റെ രഹസ്യ അറ ഉണ്ടാക്കി കടത്തി കൊണ്ടുവന്ന 107.18 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള, ശാന്തിപ്പള്ളത്തെ ഷഹീര്‍ റഹീം , അമയ്ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷരീഫ് എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍രാജനും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പെര്‍ള ചെക്ക് പോസ്റ്റിനു സമീപത്തു വച്ചാണ് കഞ്ചാവു വേട്ട നടന്നത്. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള ബൊളോറോ പിക്കപ്പില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് കഞ്ചാവ് പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. കര്‍ണ്ണാടകയില്‍ നിന്നു കടത്തികൊണ്ടുവന്ന കഞ്ചാവ് കാസര്‍കോട്ടെത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. കഞ്ചാവ് കടത്തിനു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് അറിയാന്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
അറസ്റ്റിലായ പ്രതികളില്‍ ഷഹീര്‍ കൊലക്കേസ് പ്രതിയാണ്. 2017 കുമ്പള, ബദ്‌രിയ നഗര്‍, മാളിയങ്കരയില്‍ അബ്ദുല്‍ സലാമിനെ കഴുത്തറു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നു ഷഹീര്‍. എക്‌സൈസ് സംഘത്തില്‍ ഗ്രേഡ് എ.ഇ.ഐ ജയിംസ് എബ്രഹാം കുരിയോ, മുരളി കെ.വി, പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, കെ.ആര്‍.പ്രജിത്ത്, വി.വി.ഷിജിത്ത്, മഞ്ജുനാഥന്‍,സതീശന്‍, മെയ്‌മോള്‍ ജോണ്‍, പി.എ.ക്രിസ്റ്റീന്‍ എന്നിവരും ഉണ്ടായിരുന്നു.
Discussion about this post