ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലിന്റെ സ്വർണകേക്കാണ് സോഷ്യല്‍ മീഡിയയിലെ താരം. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച കേക്ക് സമ്മാനിച്ചത്. ഇന്നലെയായിരുന്നു ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ 30-ാം പിറന്നാള്‍. ‘ലൗ ഡോസ് 2’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ചായിരുന്നു പിറന്നാളാഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്തോടെ സംഭവം വൈറലായി. ആഘോഷത്തിന്റെ ഭാഗമായി ഉര്‍വശി മുറിച്ച പിറന്നാള്‍ കേക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണ് ഉര്‍വശി എന്ന് ഹണി സിങ് പറഞ്ഞു. ഉര്‍വശിയെ പോലെ ആഗോള സൂപ്പര്‍ സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്നെന്നും അതിനാലാണ് മൂന്ന് കോടി രൂപയുടെ കേക്ക് സമ്മാനിച്ചതെന്നും ഹണി സിങ് പറഞ്ഞു. സഹതാരത്തിന് ഒരാള്‍ ചെയ്ത ഏറ്റവും വിശേഷപ്പെട്ട കാര്യമായി ഉര്‍വശിക്ക് വേണ്ടിയുള്ള ഈ കേക്ക് മുറിക്കല്‍ അടയാളപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇങ്ങനെയൊരു പരിഗണന ഉര്‍വശി അര്‍ഹിക്കുന്നുണ്ടെന്നും ഹണി സിങ് വ്യക്തമാക്കി.
24 കാരറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയ കേക്കാണെന്നും ഇതിന് മൂന്ന് കോടി രൂപ വരുമെന്നും ഉര്‍വശി അവകാശപ്പെടുന്നു. റാപ്പര്‍ ഹണി സിങ്ങാണ് സ്വർണ കേക്ക് ഉര്‍വശിക്ക് സമ്മാനിച്ചത്. ചുവപ്പ് നിറത്തിലുള്ള ഹൈസ്ലിറ്റ് ഗൗണില്‍ സുന്ദരിയായിരുന്നു ഉര്‍വശി. ഇതിന് യോജിക്കുന്ന കല്ല് പതിപ്പിച്ച ചോക്കര്‍, കമ്മല്‍, ബ്രേസ്ലെറ്റ് എന്നിവയും ധരിച്ചു. തിളങ്ങുന്ന കറുപ്പ് ഷര്‍ട്ടും കറുപ്പ് പാന്റുമായിരുന്നു ഹണി സിങ്ങിന്റെ വേഷം.
കേക്കിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടെ സ്വർണകേക്ക് കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. ഉര്‍വശി കേക്ക് മുറിക്കുന്നതും ആദ്യ കഷ്ണം ഹണി സിങ്ങ് ഉര്‍വശിക്ക് കൊടുക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. സ്വര്‍ണകേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇന്ത്യയിലെ ആദ്യ വനിത, ഈ കേക്ക് അലമാരയില്‍ എങ്ങനെയാണ് സൂക്ഷിക്കുക എന്നെല്ലാമാണ് ആളുകള്‍ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post