കൊച്ചി: ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെ.കെ. രമ എം.എല്‍.എ. വധകേസില്‍ നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്നും കെ കെ രമ പറഞ്ഞു. അമ്മയേയും കുടുംബത്തേയും കുറിച്ച് പറഞ്ഞ പ്രതികൾ ചന്ദ്രശേഖരൻ്റെ കുടുംബത്തെക്കുറിച്ച് ഓർത്തില്ല. വധശിക്ഷയിൽ കുറഞ്ഞത് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികളുടെ ഹൈക്കോടതിയിലെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഏറ്റവും മൃഗീയവും ക്രൂരവുമായ കൊലപാതകമാണിത്. അത് കോടതിക്ക് ബോധ്യമായിട്ടുണ്ട്. അതിനനുസരിച്ചുള്ള ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രമ പറഞ്ഞു. ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ആഗ്രഹിച്ചത്. ഇത്തരം കാര്യങ്ങളൊക്കെ കോടതി വിശദമായി പരിശോധിക്കുന്നുണ്ടെന്നും രമ കൂട്ടിച്ചേർത്തു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ നിരപരാധികളാണെന്ന് പ്രതികൾ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി കേസിൽ കുടുക്കിയതാണെന്ന് സി.കെ രാമചന്ദ്രൻ കോടതിയിൽ പറഞ്ഞു. നിപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതികള്‍ വാദിച്ചു. റിപ്പോർട്ടിൻ്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകർക്ക് നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Discussion about this post