ന്യൂഡൽഹി: ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72-ാം വയസായ ഉദാസ് ഏറെ നാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസാണ് മരണ വാർത്ത സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഗായകനാണ് പങ്കജ് ഉദാസ്. 1980ൽ ‘അഹത്’ എന്ന പേരിൽ ഗസൽ ആൽബം പുറത്തിറക്കിക്കൊണ്ടാണ് പങ്കജ് ഉദാസ് തൻ്റെ കരിയർ ആരംഭിച്ചത്.1986-ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രം മുതലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉദാസ് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ അദ്ദേഹം നേടി.
ഗുജറാത്തിലെ ചര്‍ഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച പങ്കജിന്റെ മൂത്ത് സഹോദരന്‍ മന്‍ഹര്‍ ഉദാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചയാളാണ്. ചേട്ടന്റെ പാത പിന്തുടര്‍ന്നുവന്ന പങ്കജ് പിന്നണി ഗാനരംഗത്തേക്കാള്‍ ഗസലുകള്‍ക്ക് പ്രാധാന്യം കൊടുത്തു. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്.
1986ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ “ചിത്തി ആയ് ഹേ” എന്ന ഗാനം ഉദാസിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പ്രശസ്ത ഗായകൻ ഗുലാം അലിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ഹിന്ദി, ഉർദു, പഞ്ചാബി, ഗുജറാത്തി, തെലുങ്ക്, മലയാളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹം നൽകിയ സംഭാവനകൾക്ക് കേന്ദ്ര സർക്കാർ 2006ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
Discussion about this post