പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. രണ്ട് മാസത്തിനിടെയുള്ള മൂന്നാമത്തെ സന്ദർശനം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ആവേശം പകർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പദയാത്ര സമാപന സമ്മേളനത്തിൽ മോദി പങ്കെടുക്കും.
വിഎസ്‍എസ്‍സിയിലെ ചടങ്ങാണ് മറ്റൊന്ന്. ബഹിരാകാശ ദൗത്യത്തിലെ ഒരു പ്രധാന മുഹൂർത്തത്തിന് കൂടി രാജ്യം സാക്ഷിയാകാൻ പോകുകയാണ് ഈ സന്ദർശനത്തിനിടെ. ഗഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശയാത്രികരുടെ പേരുകൾ പുറത്ത് വിടും. അതിൽ ഒരാൾ മലയാളിയാണ്.
ദേശീയ മാധ്യമങ്ങൽ പറയുന്നതനുസരിച്ച് 4 പേരുകളാണ് പ്രഖ്യാപിക്കാൻ സാധ്യത. ‘ഗഗൻയാനി’ൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്ങാട് പ്രതാപ്, അജിത് കൃഷ്‌ണൻ, ചൗഹാൻ എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്.
ദൗത്യത്തിനു തയാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരം വിഎസ്എസ്‌സിയിൽ പ്രഖ്യാപിക്കും. ഇവരിൽ 3 പേരാകും ബഹിരാകാശയാത്ര നടത്തുക. 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം
Discussion about this post