കൊച്ചി: ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ആദായ നികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും നോട്ടീസുകള്‍ റദ്ദാക്കണമെന്നുമാണ് ബിനോയ് കോടിയേരിയുടെ ആവശ്യം.
കോടിയേരിയുടെ മകന്‍ എന്നതിനാല്‍ തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിനോയി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തന്നെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കിയ കാലയളവില്‍ തന്നെയാണ് ആദായനികുതി വകുപ്പില്‍ പരാതി വരുന്നത്. കൂടാതെ 2019 ല്‍ നവംബറിലും, ഡിസംബറിലും മൂന്ന് തവണ ഹാജരായി മൊഴി കൊടുത്തിട്ടുണ്ടെന്നും ബിനോയി ഹര്‍ജിയില്‍ പറയുന്നു.
Discussion about this post