ന്യൂഡല്‍ഹി: സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർപ്രദേശിൽ നാടകീയ നീക്കങ്ങൾ. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ പദവി രാജിവെച്ചു. എസ്പി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചീഫ് വിപ്പിന്റെ രാജി.
തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് എട്ട് എംഎൽഎമാർ വിട്ടുനിന്നിരുന്നു. ഇതിനിടെ എസ്പി ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെക്കുകയും ചെയ്തത്. ഇതോടെ സമ്മർദ്ദത്തിലായിരിക്കുകയാണ് സമാജ്‌വാദി പാർട്ടി.
അതേ സമയം എംഎൽഎമാരെ ബിജെപി സമ്മർദ്ദത്തിലായിരിക്കുകയാണ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇന്നലെ ബിജെപിക്കെതിരെ ശക്തമായ ഭാഷയിൽ തുറന്നടിച്ച അഖിലേഷ്, ബിജെപിയുടെ കുതന്ത്രങ്ങൾ വിലപ്പോവില്ലെന്നും പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശില്‍ ബിജെപി എട്ട് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടി മൂന്നുപേരെയും. രണ്ടു പാര്‍ട്ടിയിലെയും എംഎല്‍എമാര്‍ കൂറുമാറാതെ, സാധാരണ നിലയില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ ബിജെപിക്ക് ഏഴും സമാജ് വാദി പാര്‍ട്ടിക്ക് രണ്ടും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകും. സമാജ് വാദി പാര്‍ട്ടി ക്യാമ്പില്‍ നിന്നുള്ള ക്രോസ് വോട്ടിലൂടെ എട്ടാമത്തെ സീറ്റ് ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
കോൺഗ്രസ്, സമാജ്‌വാദി എംഎൽഎമാർ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കയ്ക്കിടയിലാണ് രാജ്യസഭയിലേക്ക് കടുത്ത മത്സരം ഒരുങ്ങുന്നത്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. അശോക് ചവാൻ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുഗൻ എന്നിവരുൾപ്പടെ 56 സീറ്റുകളിലേക്കുള്ള 41 പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
Discussion about this post