രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 41,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള രണ്ടായിരം പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചത്.
ഇന്ത്യ ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ കാണുകയാണെന്നും അത് സാക്ഷാത്കരിക്കാനായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
ജൂണിൽ സർക്കാരിന്റെ മൂന്നാം ടേം ആരംഭിക്കും, കഴിഞ്ഞ 10 വർഷമായി പുതിയ ഇന്ത്യയുടെ നിർമാണം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കണമെന്നത് എന്റെ നിശ്ചയദാർഢ്യമാണ്. നിങ്ങളുടെ സ്വപ്‌നവും കഠിനാധ്വാനവും എന്റെ നിശ്ചയദാർഢ്യവുമാണ് ‘വികസിത് ഭാരതി’ന്റെ ഗ്യാരന്റിയെന്നും മോദി പറഞ്ഞു.

