സൗദി: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്.
സൗദി പ്രത്യേക അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ച വധ ശിക്ഷയ്ക്ക് സൗദി റോയല്‍ കോടതി അനുമതി ഉത്തരവ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഭീകരവാദ സംഘടനകൾ രൂപീകരിക്കുക, അവർക്ക് ധനസഹായം നൽകുക, ആശയവിനിമയം നടത്തുക, ദേശീയ സുരക്ഷ അപകടത്തിലാക്കുക എന്നീ കുറ്റങ്ങൾക്കാണ് ഇവരെ ശിക്ഷിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്.
വധ ശിക്ഷയ്ക്ക് വിധേയവരായവര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ വധ ശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി. 2023-ൽ 170 പേരെ വധിച്ചതിന് ശേഷം ഈ വർഷം 29 പേരെ വധിച്ചു. ഏകദേശം രണ്ട് വർഷം മുൻപ് ഒരു ദിവസം 81 പേരെ വധിച്ച നടപടിയെ ലോകം അപലപിച്ചിരുന്നു.
Discussion about this post