സിംല: ഹിമാചൽ പ്രദേശിൽ സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. വിമത എംഎൽഎമാരുമായി ചർച്ച തുടങ്ങി കോാൺഗ്രസ്. നിലവിലുള്ള എംഎല്‍എമാരുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസാരിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഭൂപീന്ദര്‍ സിങ് ഹൂഡയെയും പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ചു.
അതേസമയം ബിജെപി എംഎൽഎമാർ ഹിമാചൽ രാജ്ഭവനിലെത്തി. വിശ്വാസവോട്ട് തേടാൻ മുഖ്യമന്ത്രിയോട് ഗവർണർ നിർദേശിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹിമാചൽ പ്രദേശിൽ കടുത്ത രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതിനിടെ, മുതിർന്ന ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂർ ബുധനാഴ്ച രാജ്ഭവനിൽ ഗവർണർ ശിവ് പ്രതാപ് ശുക്ലയെ കണ്ടു. ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി വിജയിച്ചത്.
68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷത്തിന് 35 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. ഇന്നലെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ 34 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനു അഭിഷേക് സിങ് വിക്ക് വോട്ടു ചെയ്തത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി. ഇവരെ കൂടാതെ രണ്ട് സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തു. കൂറുമാറി വോട്ടു ചെയ്ത എംഎല്‍എമാരെ ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

