കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീലിലാണ് ഹൈക്കോടതി തീർപ്പ് കൽപ്പിച്ചത്. പി കെ കുഞ്ഞനന്തൻ മരിച്ച സാഹചര്യത്തിൽ പിഴ ഒഴിവാക്കണമെന്നായിരുന്നു കുടുംബത്തിന്‍റെ ആവശ്യം.
കേസിൽ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരിയിലാണ് കുഞ്ഞനന്തനെ ഗൂഢാലോചന കേസിൽ ജീവപര്യന്തം തടവിന് വിധിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ വയറിലെ അണുബാധയെ തുടർന്ന് 2020 ജനുവരിയിലാണ് കുഞ്ഞനന്തൻ മരിക്കുന്നത്.
Discussion about this post