കൊച്ചി:പരിസ്ഥിതി സൗഹൃദമായി ഹൈഡ്രൈജനിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത യാനത്തിൻ്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുക്കുന്നത്.കട്ടമരം മാതൃകയിലുള്ള ബോട്ടിൻ്റെ സർവീസ് പൂർണമായും മലിനീകരണ മുക്തമായിരിക്കും.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ധന സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായ ചുവടുവെപ്പാണ് യാനം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് കപ്പല്‍ നിര്‍മ്മിച്ചത്. പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന നിര്‍വഹിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഹൈഡ്രജന്‍ യാനമാണിത്.
നദികളിലൂടെയുള്ള ഹ്രസ്വദൂര സര്‍വീസ് ലക്ഷ്യം വച്ചാണ്ട് ബോട്ട് നിർമ്മിച്ചിരിക്കുന്നത്.100 പേര്‍ക്ക് ഈ ബോട്ടിൽ യാത്ര ചെയ്യാം. പൂർണമായും ശീതീകരിച്ചതാണ് ബോട്ട്. സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമിച്ചിരിക്കുന്നത്.
Discussion about this post