കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. കളമശേരിക്കും ആലുവയ്ക്കും ഇടയിലാണ് നിർത്തിയിട്ടത്. 23 മിനിറ്റാണ് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. സി5 കോച്ചിൽ സ്‌മോക്ക് അലാറം മുഴങ്ങിയത്തോടെ നടത്തിയ പരിശോധനയിലാണ് പുക വലിച്ചതാണ് അലാറം മുഴങ്ങാൻ കാരണമെന്ന് കണ്ടെത്തിയത്.
രാവിലെ 9 മണിയോടെയായിരുന്നു പുക ഉയർന്നത്. തുടർന്ന് സ്‌മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു. ട്രെയനിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പുക വലിച്ചതോടെയാണ് അലാറം മുഴങ്ങിയതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് യാത്രക്കാരനെ കണ്ടെത്താനാണ് ശ്രമം.
യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. പുകവലിച്ച യാത്രക്കാരനിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനിൽ പുകവലിക്കരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Discussion about this post