തിരുവനന്തപുരം: യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കുമെന്നും തീരുമാനമായി. കോൺഗ്രസിന്റെ 16 സീറ്റിൽ പതിനഞ്ചിലും സിറ്റിങ് എംപിമാരുള്ള സാഹചര്യത്തിൽ മൂന്നാം സീറ്റ് അനുവദിക്കാനുള്ള ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും എഐസിസിയെ അറിയിക്കും.
അടുത്ത രാജ്യസഭ സീറ്റ് ലീഗിന്, അതിനു അടുത്ത് വരുന്ന രാജ്യസഭ സീറ്റ് കോൺഗ്രസിന് എന്നിങ്ങനെ രജ്യസഭ സീറ്റ്, റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും. ലീഗ് സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചുവെന്നും സതീശന് പറഞ്ഞു. ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നുെം അന്തിമ തീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം സാദിഖലി തങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് ലീഗ് വ്യക്തമാക്കിയത്.
Discussion about this post