ഗാന്ധിനഗർ: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്നലെ നടത്തിയ പരിശോധനയിലാണ്, പോർബന്തറിന് സമീപം ഒരു കപ്പലിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്. കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.
3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവയാണ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളിൽ പാകിസ്താനിൽ ഉത്പാദിപ്പിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കപ്പൽ P8I LRMR നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇന്ത്യൻ നേവിയുടെ കപ്പലാണ് ഇന്ത്യൻ സമുദ്രാർത്തി കടന്നെത്തിയ ബോട്ടിനെ തടഞ്ഞുവച്ച് പിടികൂടിയത്. എൻസിബിയുമായുള്ള കൂട്ടായ ശ്രമത്തിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടയനായത്.
Discussion about this post