തിരുവനന്തപുരം: “ഞാൻ അങ്ങോട്ടു വരുന്നമ്മേ. ആറ്റു കാൽ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാൻ കൊണ്ടുപോ കാം.” ഇതായിരുന്നു വയനാട്ടിൽ നിന്നുള്ള സിദ്ധാർഥിന്റെ അവസാ നത്തെ വാക്കുകൾ. ഒന്നര മണി ക്കൂർ കഴിഞ്ഞ് ഒരു സീനിയർ വി ദ്യാർഥി വിളിച്ചു പറഞ്ഞു: “അവൻ പോയി”
“അവൻ അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ പൊന്നുമോനെ അവ രെല്ലാം ചേർന്ന് അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്. അവൻ കൊല്ലപ്പെടുന്നതിനു 2 മണിക്കൂർ മുൻപ് ഫോണിൽ സംസാരിച്ചതാ ണ്. അവന്റെ സംസാരത്തിൽ ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ പോകുന്നതിന്റെ ഒരു സൂചനയും ഇല്ലായിരുന്നു” വയനാട് പൂക്കോ ട് വെറ്ററിനറി സർവകലാശാലയി ലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥന്റെ മാതാപിതാക്കളുടേതാണ് ഈ വാക്കുകൾ.
18ന് ഹോസ്‌റ്റൽ ഡോർമിറ്ററിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ, സഹപാഠികളുടെയും അധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകൾ ചേർത്തു വായിക്കുമ്പോൾ അതു കൊലപാതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് അച്ഛൻ ടി. ജയപ്രകാശും അമ്മ എം.ആർ.ഷീബയും ബന്ധുക്കളും.
ഫെബ്രുവരി14ന് വാലന്റൈൻസ് ഡേയു മായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർഥ് നൃത്തം ചെയ്തതിന്റെ പേരിൽ മർദിച്ചു. പിറ്റേന്നു വീട്ടിലേക്കു മടങ്ങിയ സിദ്ധാർഥ് കൊച്ചിയിൽ എത്തിയപ്പോൾ സ്വന്തം ബാച്ചിലെ ഒരു വിദ്യാർഥിയെ കൊണ്ട് ഹോസ്‌റ്റലി ലേക്കു വിളിച്ചുവരുത്തി. അന്നു മുതൽ എസ്എഫ്ഐ നേതാക്കൾ അടക്കമുള്ള സംഘം തുടർച്ചയായി മർദിക്കുകയായിരുന്നു.
നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കെ വിവസ്ത്രനാക്കി അടിച്ചു. ബെൽറ്റ് കൊണ്ട് പലവട്ടം അടിച്ചു. 3 ദിവസം ഭക്ഷണമോ വെള്ളമോ നൽകിയില്ല”- സിദ്ധാർത്ഥന്റെ അമ്മ പറഞ്ഞു.
ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസും കോളജ് അധികൃതരും കേസ് ഒതുക്കിത്തീർക്കാനാണു ശ്രമിച്ചത്. പോസ്റ്റ്മോർട്ടം ചെയ്ത പൊ ലീസ് സർജൻ മുറിവുകൾ ചൂണ്ടി ക്കാട്ടിയപ്പോഴാണ് പൊലീസ് നിലപാടു മാറ്റാൻ തയാറായതെന്നും രക്ഷിതാക്കൾ ആരോപിച്ചു. ആൻറി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് വന്നപ്പോഴാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 പേരെ സസ്പെൻഡ് ചെയ്‌തത്.
Discussion about this post