കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ വീണ്ടും അറിയിച്ച് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്. പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടാനാണ് തീരുമാനം.
അതേസമയം ജയന്ത് മത്സരിക്കുന്നതില്‍ അതൃപ്തി അറിയിച്ച് ഡിസിസി നേതൃത്വം. സുധാകരന് ഇല്ലെങ്കില്‍ കണ്ണൂരില്‍ നിന്നും സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യമാണ് ഡിസിസി മുന്നോട്ട് വയ്ക്കുന്നത്. വി പി അബ്ദുള്‍ റഷീദ്, അമൃതാ രാമകൃഷണന്, റിജില്‍ മാക്കുറ്റി എന്നീ പേരുകളാണ് ഡിസിസി നിര്‍ദേശിച്ചിരിക്കുന്നത്.
കെ.പി.സി.സി പ്രസിഡന്റും എം.പി പദവിയും ഒന്നിച്ചുകൊണ്ടുപോവാൻ കഴിയില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരൻ ആദ്യം മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. കണ്ണൂരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിഗണിച്ചായിരുന്നു സുധാകരനുമേല്‍ മത്സരിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. എന്നാല്‍ മത്സരത്തിനില്ലെന്ന് വീണ്ടും അറിയിച്ച സ്ഥിതിക്ക് പുതിയ സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വത്തിന് കണ്ടെത്തേണ്ടി വരും.
Discussion about this post