നടപ്പു സാമ്പത്തിക വർഷത്തിൻ്റെ(Financial year) മൂന്നാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം(India’s gross domestic product) കുത്തനെ ഉയർന്നു. 8.4 ശതമാനമായാണ് ജിഡിപി(GDP) ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജിഡിപി വളർച്ച(India’s Q3 GDP growth) 4.3 ശതമാനമായിരുന്നു.
“2023-24 ലെ മൂന്നാം പാദത്തിൽ ജിഡിപി 43.72 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2022-23 ലെ മൂന്നാം പാദത്തിൽ ഇത് 40.35 ലക്ഷം കോടി രൂപയായിരുന്നു. ഇത് 8.4 ശതമാനം വളർച്ചാ നിരക്ക് കാണിക്കുന്നു,” കേന്ദ്ര സർക്കാരിൻ്റെ പ്രസ്താവനയിൽ പറയുന്നു.
മൂന്നാം പാദത്തിലെ ജിഡിപി വളർച്ച 7 ശതമാനത്തിൽ താഴെയാകുമെന്നാണ് വിശകലന വിദഗ്ധർ കണക്കാക്കിയിരുനന്നത്. എന്നാൽ സർക്കാർ പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗം വികസിക്കുന്നത് തുടരുന്നു എന്നാണ്. മൂന്നാം പാദത്തിലെ ജിഡിപി വളർച്ച രണ്ടാം പാദത്തിലെ 7.6 ശതമാനത്തേക്കാൾ മികച്ചതാണ്.
Discussion about this post