ഹൈദരാബാദ് നഗരത്തിൽ വിപണിയിലെത്തിച്ച കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റുകളിൽ വെളുത്ത പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി. ചോക്ലേറ്റുകൾ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും നിർദ്ദേശം നൽകി.
തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറിയിൽ ഒരാൾ പരിശോധനയ്ക്കായി അയച്ച രണ്ട് കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റുകളിൽ വെളുത്ത പുഴുക്കളെ കണ്ടെത്തിയിരുന്നു. ചോക്ലേറ്റുകൾ ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് ലബോറട്ടറി അതിൻ്റെ റിപ്പോർട്ടിൽ പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് ഹൈദരാബാദിലെ അമീർപേട്ടിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചോക്ലേറ്റുകളിൽ ആണ് പുഴുക്കളെ കണ്ടെത്തിയത്. തുടർന്ന് ആക്ടിവിസ്റ്റായ റോബിൻ സാച്ചൂസ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഡയറി മിൽക്ക് ഫ്രൂട്ട് ആൻഡ് നട്ട്സിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ റിപ്പോർട്ട് തെലങ്കാന ഫുഡ് ലബോറട്ടറി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

