ഇന്ത്യയിലെത്തിയ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കൃഷിയിലെ നവീകരണം, ആരോഗ്യം, കാലാവസ്ഥാ , ഇന്ത്യയിൽ നിന്ന് ലോകത്തിന് നൽകാനുള്ള പാഠങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി ബിൽ ഗേറ്റ്സ് പറഞ്ഞു.
“നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും പ്രചോദനം നൽകുന്ന കാര്യമാണ്. ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടായിരുന്നു”, അദ്ദേഹം എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറഞ്ഞു.
“പൊതുജനനന്മയ്ക്കായുള്ള AI; ഡിപിഐ; സ്ത്രീകൾ നയിക്കുന്ന വികസനം; കൃഷി, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ നൂതനതകൾ; എങ്ങനെ ഇന്ത്യയിൽനിന്ന് ലോകത്തിന് പാഠങ്ങൾ പകരാം എന്നിങ്ങനെയുള്ള വിഷയങ്ങളെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്”, അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post