സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷയെഴുതും. പ്ലസ് വണ്ണിൽ 4,14,159 വിദ്യാർഥികളും പ്ലസ് ടുവിൽ 4,41,213 പേരും പരീക്ഷാ കേന്ദ്രങ്ങളിലെത്തും. 57, 707 വിദ്യാർത്ഥികളാണ് വിഎച്ച് എസ് ഇയിൽ പരീക്ഷയെഴുതുക. വി.എച്ച്.എസ്.സി.യിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷയെഴുതും. ഇന്ന് ആരംഭിക്കുന്ന പരീക്ഷ ഈ മാസം 26 വരെ 9 ദിവസങ്ങളിലായാണ് നടക്കുക. കേരളത്തിന് പുറമെ ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ഹയർസെക്കൻഡറിയിൽ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികൾ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയിൽ 57, 707 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതൽ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം പൂർത്തിയായി.
തിങ്കളാഴ്ചയാണ് എസ്എസ്എൽസി പരീക്ഷ. ഇത്തവണ 4,27,223 പേരാണ് പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നത്. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
എസ്എസ്എൽസി പരീക്ഷ മാർച്ച് 4-ന് തുടങ്ങി 25-ന് അവസാനിക്കും. 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള ചോദ്യപ്പേപ്പറുകൾക്ക് മാർച്ച് 25 വരെ പോലീസ് സംരക്ഷണമുണ്ടാവും.
Discussion about this post