കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ സേലം സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനത്തിനുകാരണം. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. വിനോദ് അധ്യാപകനെ കാണുകയും മാര്‍ക്കുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ചില തര്‍ക്കങ്ങള്‍ ഉണ്ടായി. തുടർന്ന് കൈയില്‍ കരുതിയിരുന്നു കത്തിയെടുത്ത് വിനോദ് അധ്യാപകനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ വിനോദിനെ പിടികൂടുകയും സ്ഥലത്തെത്തിയ പൊലീസിന് കൈമാറുകയുമായിരുന്നു. വിനോദിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

