ന്യൂഡൽഹി: മലയാളി ഐഎസ് ഭീകരന് അഫ്ഗാനില്‍ പിടിയിൽ. മലപ്പുറം സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാൻ ഏജൻസികൾ അറസ്റ്റ് ചെയ്ത ഇയാൾ നിലവിൽ കാണ്ഡഹാർ ജയിലിലാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ്റെ ഭാഗമാകാനാണ് സനൗൾ അഫ്ഗാനിസ്ഥാനിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. ജിക്കിസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിസ്ഥാനിലെത്തിയതെന്നാണ് റിപ്പോർട്ട്. അറസ്റ്റ് വിവരം ഇന്ത്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Discussion about this post