തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ-സിപിഐഎം ഫ്ലെക്സിനെതിരെ രൂക്ഷവിമർശനവുമായി, എസ്എഫ്ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ഥന്റെ അച്ഛൻ. മരണം പോലും മുതലെടുക്കുന്നവരാണ് ഡി.വൈ.എഫ്.ഐ.യെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. പലതവണ ഫ്ലെക്സ് ബോർഡ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ വീടിന് മുന്നിൽ ഡി.വൈ.എഫ്.ഐ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലെക്സ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഫ്ലെക്സിൽ ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നുണ്ട്.
അതേ സമയം സിദ്ധാർഥിനെ എസ്.എഫ്.ഐയിൽ ചേരാൻ നിർബന്ധിച്ചെങ്കിലും അതിന് തയ്യാറായിരുന്നില്ലെന്നാണ് സഹപാഠികളും കുടുംബവും പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് സിദ്ധാർഥൻ സംഘടനാംഗമാണെന്ന് അവകാശപ്പെടുന്ന ഫ്ളെക്സ് ബോര്‍ഡ് വിവാദമായത്. അച്ഛൻ നിരവധി തവണ ഫ്ലെക്സ് ബോർഡ് നീക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡി.വൈ.എഫ്.ഐ തയ്യാറായില്ലാന്ന് വിവരം.
Discussion about this post