ബെംഗളൂരു∙ ബെംഗളൂരു വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ മൂന്നു പേർ കഫേയിലെ ജീവനക്കാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനത്തിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായി തോന്നുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. തിരക്കേറിയ ഉച്ചഭക്ഷണ സമയത്താണ് അപകടം സംഭവിച്ചത് എന്നതിനാൽ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്നാണ് വിവരം.
Discussion about this post