മലപ്പുറം: 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തിരൂരിലാണു സംഭവം. തമിഴ്നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം സംബന്ധിച്ച് ശ്രീപ്രിയ പോലീസില് മൊഴി നല്കിയിട്ടുണ്ട്. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
യുവതി ഭർത്താവ് മണികണ്ഠനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് സുഹൃത്ത് ജയസൂര്യനും കുടുംബത്തിനുമൊപ്പം തിരൂരിലെത്തിയത്. രണ്ട് വർഷം മുമ്പാണ് മണികണ്ഠനെ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിലുള്ള കുട്ടിയാണിതെന്നാണ് പൊലീസ് പറയുന്നത്.
ശ്രീപ്രിയയെ തേടി ചേച്ചിയും ഭർത്താവും രാവിലെ തിരൂരിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയെക്കുറിച്ച് ചോദ്യച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്. തുടർന്ന് ഇവർക്ക് സംശയം തോന്നി കൂടുതൽ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാമുകനും പിതാവും ചേർന്ന് കൊലപ്പെടത്തിയെന്ന് പുറത്ത് വന്നത്. തമിഴ്നാട് പോണ്ടിച്ചേരി കൂടല്ലൂർ സ്വദേശിനി ശ്രീപ്രിയ എന്ന 19 കാരിയും, കാമുകൻ എന്നിവരാണ് 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചത് തൃശ്ശൂരിലാണെന്നാണ് സൂചന.
പോണ്ടിച്ചേരിയിൽ നിന്ന് കാമുകനൊപ്പം മുങ്ങിയ ശ്രീപ്രിയ കാമുകനും കുടുംബത്തോടെപ്പം പുല്ലൂരിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു. ഇവിടെവെച്ചാണ് കുഞ്ഞിനെ അപായപ്പെടുത്തിയത്. തന്നെ മുറിയൽ അടച്ചുപൂട്ടി പിതാവും കാമുകനും ചേർന്ന് കുഞ്ഞിനെ അപയാപ്പെടുത്തിയെന്നാണ് ശ്രീപ്രിയ വെളുപ്പെടുത്തിയത്. ശ്രീപ്രിയ ഇവിടെ ഹോട്ടലലിൽ ജോലി ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുക്കാരും ഇടപ്പെട്ടു. പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post