രാജ്യം മോദിയുടെ ഉറപ്പിൽ ആശ്രയിക്കുന്നതിനാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളവരിൽ നിന്നുള്ള എല്ലാ പ്രതീക്ഷകളും അവസാനിക്കുന്നിടത്ത് മോദിയുടെ ഗ്യാരണ്ടി ആരംഭിക്കുന്നു. ‘ജൽ ജീവൻ മിഷൻ’, ‘ആവാസ് യോജന’ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി തടസ്സങ്ങൾ സൃഷ്ടിക്കുകണെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ ധൻബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സിന്ദ്രി വളം യൂണിറ്റ്, നോർത്ത് കരൺപുര പവർ പ്രോജക്ട് തുടങ്ങിയ പ്ലാൻ്റുകളുടെ പുനരുജ്ജീവനം മോദിയുടെ ഉറപ്പിൻ്റെ പൂർത്തീകരണത്തിൻ്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട മോദി, സഖ്യം സംസ്ഥാനത്തെ കൊള്ളയടിച്ചെന്ന് ആരോപിച്ചു. ജാർഖണ്ഡിൽ നിന്ന് കണ്ടെടുത്ത ഇത്രയും വലിയ നോട്ട് കെട്ടുകൾ ഞാൻ കണ്ടിട്ടില്ല…
ജനങ്ങളിൽ നിന്ന് കൊള്ളയടിച്ച പണം അവർക്ക് തിരികെ നൽകണം. ഇതാണ് മോദിയുടെ ഉറപ്പ്. സംസ്ഥാനത്ത് ജെഎംഎം നേതൃത്വത്തിലുള്ള ഭരണത്തിൽ കൊള്ളയടിക്കൽ അതിൻ്റെ ഉച്ചസ്ഥായിയിലാണ്, പ്രീണന നയം നുഴഞ്ഞുകയറ്റത്തിന് കാരണമായി, പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിപക്ഷ സംഘം “വികസന വിരുദ്ധരും ജനവിരുദ്ധരും” ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 100 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ബിജെപി അന്തിമരൂപം നൽകി കഴിഞ്ഞു. ആദ്യ പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ അർധരാത്രി വരെ നീണ്ട ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിലാണ് പട്ടികയായത്.
Discussion about this post