The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ബെംഗളൂരു കഫേയിലുണ്ടായ ബോംബ് സ്ഫോടനം; യുഎപിഎ ചുമത്തി – നിർണ്ണായക വിവരങ്ങൾ പുറത്ത്

കഫേയിൽ ബോംബ് വെച്ചത് 28-30 വയസ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി

Neethu Newzon by Neethu Newzon
Mar 2, 2024, 07:03 am IST
in India
FacebookWhatsAppTwitterTelegram

ബെംഗളൂരു കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കഫേയിൽ ബോംബ് വെച്ചത് 28-30 വയസ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി. ഇയാൾ കഴിക്കാനായി റവ ഇഡ്ലി ഓർഡർ ചെയ്തിരുന്നു. കൂപ്പൺ എടുത്ത് ഇഡ്ലി വാങ്ങിയെങ്കിലും അത് കഴിച്ചിരുന്നില്ല. ബാഗ് കൊണ്ട് വെച്ച സ്ഥലത്ത് നിന്ന് ഇായാൾ പിന്നീട് കടന്നു കളയുകയായിരുന്നുവെന്നും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു.

സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചതായും ഡികെ ശിവകുമാർ അറിയിച്ചു. ബാഗ് കൊണ്ടുവെച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളിൽ മുഖം വ്യക്തമാണ്. എന്നാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു കഴിഞ്ഞു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. യുഎപിഎ ചുമത്തി കേസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അപകടത്തിൽ പത്ത് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. കഫേയിലെ ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കഫേയിൽ സ്ഫോടനം നടന്നത്.

ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഐഇഡി അടങ്ങിയ ബാഗ് കഫേയ്ക്കുള്ളിൽ വച്ചിരുന്നതായി പോലീസ് സിദ്ധരാമയ്യയോട് പറഞ്ഞു. കൂടാതെ കഫേയിൽ ഒരാൾ ബാഗ് സൂക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ബാഗിലുണ്ടായിരുന്നത് ഒഴികെ പരിസരത്ത് നിന്ന് കൂടുതൽ ഐഇഡി കണ്ടെത്തിയിട്ടില്ല.

ഇത് തീവ്രവാദ പ്രവർത്തനമാണോ എന്ന ചോദ്യത്തിന്, ഇത് അറിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ എച്ച്എഎൽ പോലീസ് സ്‌റ്റേഷനിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട്, സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: #bengaluruBengaluru Cafe BlastCafe BlastFEATUREDMAIN
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies